കു​വൈ​ത്ത് ഫ​സ്റ്റ് അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് സ​ഭ യൂ​ത്ത് ക്യാ​മ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കുവൈത്ത് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സഭ യൂത്ത് ക്യാമ്പ് ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: കുവൈത്ത് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡർസ് (സി.എ) സംഘടിപ്പിക്കുന്ന യൂത്ത് ക്യാമ്പ് ‘ക്രോസ്‌റോഡ്‌സിന്റെ’ ഫ്ലയർ പ്രകാശനം പാസ്റ്റർ ഷിബു മാത്യു, ചർച്ച് സെക്രട്ടറി രാജൻ തോമസിന് നൽകി നിർവ്വഹിച്ചു.

ജനുവരി മൂന്നിന് ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് നാലുവരെ കുവൈത്ത് സിറ്റി നാഷനൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ നോർത്ത് ടെൻറിലാണ് ക്യാമ്പ്. ‘യേശു ക്രിസ്തുവിനെ അറിയുക’ എന്നതാണ് ക്യാമ്പിന്റെ മുഖ്യ വിഷയം. പാസ്റ്റർ മാത്യു ടി. ജോൺ ക്യാമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. പവർവിഷൻ ടി.വി വർഷിപ് ലീഡർ ടിമോത്തി, ഫസ്റ്റ് എജി സഭ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ ഷിബു മാത്യു അധ്യക്ഷത വഹിക്കും.

സഭാ കമ്മിറ്റിയോടൊപ്പം സി.എ പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, സെക്രട്ടറി രഞ്ജി തോമസ്, ട്രഷറർ ജോയൽ ജോൺസൺ എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകിവരുന്നതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Kuwait First Assembly of God Youth Camp Flyer Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.