വെബ്സൈറ്റിൽ തടസ്സം

കുവൈത്ത് സിറ്റി: കേരളത്തിൽ എസ്.ഐ.ആർ നടപടികൾ പുരോഗമിക്കവെ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റുകളിൽ പലതിലും ആക്സസ് ലഭിക്കാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് (https://voters.eci.gov.in/) പല വിദേശരാജ്യങ്ങളിൽ നിന്നും തുറക്കാനാകുന്നില്ല. സൈറ്റിൽ ക്ലിക് ചെയ്താൽ ‘ആക്സസ് ഡിനൈഡ്’ എന്ന സന്ദേശമാണ് ലഭിക്കുന്നത്.

പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തൽ, പേര് ചേർക്കൽ എന്നിവയുടെ വിശദാംശങ്ങൾക്കായി പ്രവാസികൾക്ക് വെബ്സൈറ്റ് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ അതിന് കഴിയാത്ത നിലയിലാണ്. എന്നാൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റ് (www.ceo.kerala.gov.in/voters-corner), എപിക് നമ്പർ നൽകി പരിശോധിക്കാവുന്ന -electoralsearch.eci.gov.in/, https://electoralsearch.eci.gov.in/uesfmempmlkypo എന്നീ ലിങ്കുകൾക്കും കുവൈത്തിൽ അടക്കം ആക്സസ് ഉണ്ട്. ഇതു വഴി വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാം.

Tags:    
News Summary - Website outage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.