കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾക്ക് ചൈന വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.
വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദര്‍ശകര്‍ക്ക് ചൈനയിൽ താമസിക്കാനുമാകും.
അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് രാജ്യത്തെ ടൂറിസവും വ്യാപാരവും വളർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ വിസ ഇളവ് ലഭിച്ച യു.എ.ഇയും ഖത്തറും ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾക്ക് മുഴുവന്‍ ഇതോടെ പൂർണ വിസ രഹിത പ്രവേശനം ലഭ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.