കുവൈത്ത് സിറ്റി: ഒാേട്ടാമൊബൈൽ രംഗത്ത് ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തുന്ന വിർച്വൽ കോൺഫറൻസ് ബുധനാഴ്ച നടക്കും. കുവൈത്ത് സമയം രാവിലെ 11.30നാണ് 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായുള്ള വെബിനാർ.
ഇൻവെസ്റ്റ് ഇന്ത്യ, ഇ.ഇ.പി.സി എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ഇലക്ട്രിക് വാഹനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുള്ള പരിപാടിയിൽ കുവൈത്തിലെയും ഇന്ത്യയിലെയും നിക്ഷേപകർ പെങ്കടുക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് com1.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.