മുഹമ്മദ് ഫൈസൽ, മുഹമ്മദ് ജംഷീർ, കമറുദ്ദീൻ
കുവൈത്ത് സിറ്റി: ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ് ലാമിയ പി.ടി.എ കമ്മിറ്റി യോഗം സബാഹിയ ദാറുൽ ഖുർആൻ മദ്റസയിൽ നടന്നു. മുൻ പ്രസിഡന്റ് സുൽഫിക്കർ അധ്യക്ഷതവഹിച്ചു. മുഹമ്മദ് ഹാരിസ് ഖിറാഅത്ത് നടത്തി.
കെ.ഐ.ജി എജുക്കേഷൻ ബോർഡ് ചെയർമാൻ ഡോ. അലിഫ് ഷുക്കൂർ, മദ്റസ അഡ്മിൻ ഫൈസൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു. മുൻ പ്രിൻസിപ്പൽ കെ.അബ്ദുൽ റഹ്മാൻ സ്വാഗതവും പ്രിൻസിപ്പൽ നിയാസ് ഇസ് ലാഹി നന്ദിയും പറഞ്ഞു.
പുതിയ പി.ടി.എ ഭാരവാഹികളായി മുഹമ്മദ് ഫൈസൽ (പ്രസി.), മുഹമ്മദ് ജംഷീർ (സെക്ര.), കമറുദ്ദീൻ (ട്രഷ.), സുൽഫിക്കർ, മുഹമ്മദ് റഫീഖ് (വൈ.പ്രസി.), ഇർഫാൻ മുഹമ്മദ് (ജോ.സെക്ര.), നസീഫ് (അസി. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.