ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ​ജ​ംപി​ങ്

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽനിന്ന്

കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ; ജ​ംപി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ ​ജ​ംപിങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി. ഒ​മ്പത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 250ല​ധി​കം ലോ​കോ​ത്ത​ര റൈ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക മാ​മാ​ങ്കം യു​വ​ജ​ന-​കാ​യി​ക കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​താ​രി​ഖ് അ​ൽ-​ജ​ല​ഹ്മ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കു​വൈ​ത്തി​ന്റെ കാ​യി​ക മി​ക​വ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് ഈ ​ടൂ​ർ​ണ​മെ​ന്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് കൂ​ടി​യാ​യ ഈ ​ചാ​മ്പ്യ​ൻ​ഷി​പ് ഫെ​ബ്രു​വ​രി 14 വ​രെ​യാ​ണ് നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ കു​വൈ​ത്തി​ന് പു​റ​മെ ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, ഖ​ത്ത​ർ, സി​റി​യ, യു​നൈ​റ്റ​ഡ് കിം​ഗ്ഡം, ഹം​ഗ​റി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച താ​ര​ങ്ങ​ളാ​ണ് കു​തി​ര​സ​വാ​രി​യി​ലെ ത​ങ്ങ​ളു​ടെ പ്രാ​വീ​ണ്യം തെ​ളി​യി​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ബാ​സ​ലി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ കു​വൈ​ത്ത് താ​രം അ​ലി അ​ൽ-​ഖ​റാ​ഫി പ​ങ്കെ​ടു​ത്ത​ത് രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര നേ​ട്ട​മാ​ണെ​ന്ന് കു​വൈ​ത്ത് ഇ​ക്വ​സ്ട്രി​യ​ൻ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഘാ​സി അ​ൽ ജ​റാ​വി അ​നു​സ്മ​രി​ച്ചു. ഈ ​നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഈ ​സീ​സ​ണി​ൽ കൂ​ടു​ത​ൽ പു​രു​ഷ-​വ​നി​ത റൈ​ഡ​ർ​മാ​ർ മ​ത്സ​ര​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കും ഏ​റെ ആ​വേ​ശം പ​ക​രു​ന്ന​താ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം.

Tags:    
News Summary - Kuwait International Show; Jumping Championship begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.