ഇലക്ട്രോണിക് ഗെയിംസ് എക്സ്പോയിൽ സന്ദർഷകരും സംഘാടകരും
കുവൈത്ത് സിറ്റി: കുവൈത്തിലെ യുവ ഡിജിറ്റൽ സ്രഷ്ടാക്കളുടെ കഴിവുകൾ വിളിച്ചോതിക്കൊണ്ട് ജഹ്റ കൾച്ചറൽ സീസണിന്റെ ഭാഗമായുള്ള രണ്ടാമത് 'ഇലക്ട്രോണിക് ഗെയിംസ് എക്സ്പോ' ആരംഭിച്ചു. നാഷനൽ കൗൺസിൽ ഫോർ കൾചർ ആൻഡ് ആർട്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ-ജാസർ പ്രദർശനം സന്ദർശിച്ചു. ആധുനിക സാങ്കേതികവിദ്യകൾ സാംസ്കാരിക രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തി യുവാക്കളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാംസ്കാരിക വ്യക്തിത്വം ആഗോളതലത്തിൽ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെഡ്ഹ ഉൾപ്പെടെയുള്ള പ്രമുഖർ എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന സന്ദർശനത്തിലും പങ്കെടുത്തു. കേവലം വിനോദത്തിനപ്പുറം, ഡിജിറ്റൽ സൃഷ്ടികളിലൂടെ കുവൈത്തിന്റെ പാരമ്പര്യവും കഴിവുകളും ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള വേദിയായാണ് ഈ എക്സ്പോയെ സംഘാടകർ കാണുന്നത്. തദ്ദേശീയമായി നിർമിച്ച ഗെയിമുകൾ കളിക്കാനും അവയുടെ പിന്നിലെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനും നിരവധി പേരാണ് എക്സ്പോയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.