ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു; പ​രി​ശീ​ല​ന​വും പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഊ​ദ് അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു. നാ​ഷ​ന​ൽ ഫോ​റം ഫോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് സ്മാ​ർ​ട്ട് സ​ർ​വി​സ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ർ​ദി​ഷ്ട പ​രി​ശീ​ല​ന​വും പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​നി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കൂ​യു​ള്ളൂ. ഡ്രൈ​വ​ർ​മാ​രു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും റോ​ഡ് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നു​മു​ള്ള പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഡ്രൈ​വ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് ഡ്രൈ​വി​ങ് അ​ക്കാ​ദ​മി​ക​ൾ ആ​രം​ഭി​ക്കും. കു​വൈ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് 20 മ​ണി​ക്കൂ​റും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് 40 മ​ണി​ക്കൂ​റും പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്കും. സ​ബാ​ഹി​യ, സൗ​ത്ത് ഖൈ​ത്താ​ൻ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്, ജ​ഹ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്കാ​ദ​മി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക.

റോ​ഡ് സു​ര​ക്ഷ ഉ​യ​ർ​ത്താ​നും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് പെ​രു​മാ​റ്റം കു​റ​ക്കാ​നു​മാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും പു​തി​യ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​യ​മ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം നി​ല​വി​ൽ​വ​ന്നി​രു​ന്നു. പൗ​ര​ന്മാ​ർ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും 15 വ​ർ​ഷ​ത്തേ​ക്കും പ്ര​വാ​സി​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കും ഇ​തു​വ​ഴി ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കും. കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഇ​വ പു​തു​ക്കാം.

Tags:    
News Summary - Driving license procedures are being tightened; training and testing must be completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.