കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം 22 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം സമൻസ് അയച്ചു. മന്ത്രാലയം അംഗീകരിച്ച നിരക്കുകളും ഒപ്പിട്ട കരാറുകളും പാലിക്കാത്തതാണ് പ്രധാന ലംഘനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ മൂന്ന് ഔദ്യോഗിക ലംഘന റിപ്പോർട്ടുകൾ തയാറാക്കി. കരാർ നിബന്ധനകളും ഇൻവോയിസ് ക്രമക്കേടുകളും സംബന്ധിച്ച് ഏജൻസി ഉടമകളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിട്ടുണ്ട്.
ഉപഭോക്തൃ അവകാശ സംരക്ഷണവും ആഭ്യന്തര തൊഴിൽവിപണി നിയന്ത്രണവും ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന ഡിമാൻഡ് കാലത്ത് അനുവദനീയ പരിധി കവിയുന്ന ഫീസ് ഈടാക്കിയ സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.