മംഗഫിൽ നടത്തിയ വനിതാവേദി കുവൈത്ത് കേന്ദ്ര വാർഷിക സമ്മേളനം
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് കേന്ദ്ര വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മുൻ ഭാരവാഹി ഗീത ജയകുമാറിന്റെ പേരിൽ മംഗഫ് കല സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു.
ഷിനി റോബർട്ട്, ബിന്ദു ദിലീപ്, പ്രശാന്തി ബിജോയ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ജനറൽ സെക്രട്ടറി ആശലത ബാലകൃഷ്ണൻ റിപ്പോർട്ടും ട്രഷറർ അഞ്ജന സജി കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ യൂനിറ്റുകളിൽനിന്ന് അംഗങ്ങൾ പങ്കെടുത്തു.
ഷിനി റോബർട്ട്, കവിത അനൂപ്, സ്വപ്ന ജോർജ്
രാജലക്ഷ്മി ഷൈമേഷ് അനുശോചന പ്രമേയവും അനിജ ജിജുലാൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ലോകകേരള സഭ അംഗവും വനിതാവേദി ഉപദേശക സമിതി അംഗവുമായ ആർ. നാഗനാഥൻ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിനി റോബർട്ട് (പ്രസിഡന്റ്), കവിത അനൂപ് (ജനറൽ സെക്രട്ടറി), സ്വപ്ന ജോർജ് (ട്രഷറർ) എന്നിവരടങ്ങിയ ഒമ്പതംഗ കേന്ദ്ര എക്സിക്യൂട്ടിവിനെയും 23 അംഗ കേന്ദ്ര കമ്മിറ്റിയേയും തെരഞ്ഞടുടുത്തു.
പ്രസീദജിതിൻ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി കവിത അനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.