യുനെസ്കോ പൈതൃക പട്ടിക; നടപടികൾ വേഗത്തിലാക്കും

കുവൈത്ത് സിറ്റി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കുവൈത്തിലെ കൂടുതൽ ഇടങ്ങൾക്ക് സഥാനം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിൽ അധികൃതർ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബെയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. യുനെസ്കോയുടെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ഡോ. അലി അൽ മുദാഫി, ദേശീയ സാംസ്കാരിക, കല, ലറ്റേഴ്സ് കൗൺസിൽ (എൻ‌.സി.‌സി.‌എ.‌എൽ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസിർ എന്നിവർ യോഗത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.

കുവൈത്ത് ടവേഴ്‌സിനും മറ്റ് സൈറ്റുകൾക്കുമുള്ള നാമനിർദ്ദേശ ഫയലുകൾ പൂർത്തിയാക്കുക, തടസ്സങ്ങൾ പരിശോധിക്കുക, കുവൈത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യം പ്രതിഫലിപ്പിക്കുന്ന നോമിനേഷനുകളെ പിന്തുണക്കുക, സാങ്കേതിക, ഡോക്യുമെന്റേഷൻ പ്രക്രിയകൾ ത്വരിതപ്പെടുത്തൽ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സംയുക്ത സമിതി രൂപവത്കരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖാലിദി, വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹമദ് അൽ ഹമദ്, ദേശീയ കമ്മിറ്റിയുടെ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ അതാരി അൽ ഖല്ലാഫ്, യുനെസ്കോ വകുപ്പ് മേധാവി ഷാദ് മതാർ, എൻ‌.സി.‌സി.‌എ.‌എൽ പുരാവസ്തു, മ്യൂസിയം സെക്ടർ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദ, ചരിത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണ സംരക്ഷണ വകുപ്പിന്റെ തലവൻ സഹ്‌റ അലി ബാബ, ആർക്കിടെക്റ്റ് നൂറ അൽ മുസല്ലം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - UNESCO World Heritage List; measures to be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.