കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദി ‘ഓണോത്സവം - 2026’ ആഗസ്റ്റ് 28 ന് മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടക്കും. ഇതു സംബന്ധിച്ച യോഗത്തിൽ വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓണോത്സവം പരിപാടി വിശദീകരിച്ചു.
രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ എന്നിവർ സംസാരിച്ചു. വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു. ഓണോത്സവം സ്വാഗതസംഘവും യോഗത്തിൽ രൂപവത്കരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: മിനികൃഷ്ണ (ജനറൽ കൺവീനർ),ലത മനോജ് (കൺവീനർ),അമ്പിളി ഗിരീഷ് (ആർട്സ് കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.