കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) എല്ലാ വർഷവും നൽകി വരുന്ന പി. ടി. അബ്ദുൽ അസീസ് സ്‌മാരക വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ തുടക്കമാകും. തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻ വി.വി.രമേശൻമുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌, വയനാട്, മലപ്പുറം ജില്ലകളിലെ പരിപാടികൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടക്കും. വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.

Tags:    
News Summary - KKMA Education Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.