കുവൈത്ത് സിറ്റി: കെ.ഐ.ജി റിഗ്ഗയ് ഏരിയ 'ഒരുമിച്ചു നീങ്ങാം നന്മയുടെ പാതയിൽ' എന്ന കാമ്പയിന്റെ സമാപന സമ്മേളനം നടത്തി. ഏരിയാ ഓഫീസിൽ കൂടിയ സമ്മേളനത്തിൽ അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.
സംഘടിത ജീവിതം ഇസ്ലാമിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിലെ എല്ലാ ആരാധനകളിലും ഈ സവിശേഷത കാണാവുന്നതാണ്. ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണതയും ജീവിതത്തിന്റെ മുഴുവൻ മേഖലയിലും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ഏരിയാ പ്രസിഡന്റ് എൻ പി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജ്മൽ സ്വാഗതവും റാഫി ഖിറാഅത്തും നടത്തി. ഡോ. അലിഫ് ഷുക്കൂർ, കെ.എം.അൻസാർ എന്നിവർ സംസാരിച്ചു.
കഹൂത്ത് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സലാഹുദ്ദീൻ ക്വിസ് പ്രോഗ്രാം നടത്തി. അൻസാർ, ഇബ്രാഹീം, റാഫി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി. അനീസ് ഫാറൂഖി, ഡോ.അലിഫ് ഷുക്കൂർ, സലാഹുദ്ദീൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. ജോലിയാവശ്യാർത്ഥം ഖത്തറിലേക്ക് പോകുന്ന പോകുന്ന ഡോ.അലിഫ് ഷുക്കൂറിന് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.