ആക്രമണങ്ങളെ വിജയകരമായി ചെറുത്തു -കുവൈത്ത് സായുധ സേന

കുവൈത്ത് സിറ്റി:ശനിയാഴ്ച പുലർച്ചെ മുതൽ രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി തടയുകയും നേരിടുകയും ചെയ്തതായി സായുധ സേന അറിയിച്ചു.

സൈനിക-സുരക്ഷാ കേന്ദ്രങ്ങൾക്കും എണ്ണ, വൈദ്യുതി, ജലവിതരണ മേഖലകളിലെ സുപ്രധാനമായ സിവിലിയൻ സംവിധാനങ്ങൾക്കും നേരെ ഇറാൻ ആക്രമണങ്ങൾ തുടരുന്നതായും, ഇവ തീപിടുത്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമായതായും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ അറിയിച്ചു. തീ അണക്കാനുള്ള പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഉടനടി നടത്തി. ജോലിയിലുണ്ടായിരുന്ന എതാനും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും എണ്ണ മേഖലയിലെ തൊഴിലാളികൾക്കും പരിക്കേറ്റു. ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കി. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് പൂർണ്ണ ജാഗ്രത പുലർത്തുന്നതായും വ്യക്തമാക്കി.

Tags:    
News Summary - "Armed forces successfully repelled the attacks."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.