കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ 9.30 ഓടെയാണ് പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു. ശനിയാഴ്ച കുവൈത്തിനു നേരെ തുടർച്ചയായ ആക്രമണം നടന്നിരുന്നു.
ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉല്പാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്കും വലിയ നാശനഷ്ട്ടകളും ഉണ്ടായി. വെള്ളിയച്ച സൈനിക ക്യാമ്പുകളിലെ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു. രാത്രികളിലും പുലർച്ചെയും ഉണ്ടായിരുന്ന ആക്രമണം ഇന്ന് പകൽ സയത്തേക്കും വ്യാപിച്ചതോടെ ആക്രമണം കനക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.