നുവൈസിബ് അതിർത്തിയിൽ സിഗരറ്റുകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: നുവൈസിബ് അതിർത്തി വഴി കടത്താൻ ശ്രമിച്ച 481 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് പിടിച്ചെടുത്തു. പ്രത്യേകം രൂപമാറ്റം വരുത്തിയ വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകൾ. അതിർത്തി കടന്നുപോകാൻ ശ്രമിച്ച വാഹനത്തിൽ സംശയം തോന്നിയതിനെത്തുടർന്ന്, കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

വാഹനത്തിനുള്ളിലെ പാനലുകൾ, വാതിലുകൾ, പിൻസീറ്റുകൾ, തറ, റൂഫ് ലൈനിംഗ്, എയർ കണ്ടീഷനിംഗ് ഡക്റ്റുകൾ, സ്പെയർ ടയർ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സിഗരറ്റുകൾ. വസ്തുക്കൾ ഒളിപ്പിച്ചുവെക്കാൻ സ്വീകരിച്ചിരുന്ന അത്യാധുനിക രീതികളിൽ നിന്ന് കള്ളക്കടത്തിനായി വാഹനം പ്രത്യേകം സജ്ജീകരിച്ചിരുന്നതാണെന്ന് സൂചിപ്പിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിർത്തി സുരക്ഷ ശക്തിപ്പെടുത്തൽ, കള്ളക്കടത്ത് തടയൽ കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കൽ എന്നിവയുടെ ഭാഗമായാണ് നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അറിയിച്ചു. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് 'ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസി'ന് കൈമാറി.

Tags:    
News Summary - Cigarettes seized at Nuwaiseeb border.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.