Posted On
date_range Updated On
date_range ഇറാന്‍ ആക്രമണം; സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്-പാകിസ്താൻ മന്ത്രിമാർ
കുവൈത്ത് സിറ്റി: മേഖലാതലത്തിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്-പാകിസ്താൻ മന്ത്രിമാർ. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യം, അതിന്റെ പ്രത്യാഘാതങ്ങൾ, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ എന്നിവ ഇരുവരും അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സാഹചര്യം നിയന്ത്രിക്കുന്നതിലും, പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന നയതന്ത്രപരമായ പരിഹാരങ്ങൾ ശക്തിപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.