അബൂബക്കർ എ.ആർ നഗറിന് ഐ.എം.സി.സിയുടെ ഉപഹാരം കൈമാറുന്നു

അബൂബക്കർ എ.ആർ നഗറിന് ഐ.എം.സി.സി യാത്രയയപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ട്രഷറർ അബൂബക്കർ എ.ആർ നഗറിന് ഐ.എം.സി.സി യാത്രയയപ്പ് നൽകി. ലളിതമായ പെരുമാറ്റത്തിലൂടെയും കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പ്രവാസി സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ അദ്ദേഹം, ഐ.എം.സി.സി കുവൈത്ത് ജനറൽ സെക്രട്ടറി, ഇൻവെസ്റ്റ്മെന്റ് വിംഗ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവമായിരുന്നു.

ഐ.എം.സി.സി പ്രസിഡന്റ് ഹമീദ് മധൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജി.സി.സി രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി ജനറൽ സെക്രട്ടറി ഷെരീഫ് താമരശ്ശേരി ഉപഹാരം കൈമാറി. ഹാരിസ് പൂച്ചക്കാട്, മുനീർ തൃക്കരിപ്പൂർ, സിറാജ് പാലക്കി, ഉമർ കൂളിയങ്കൽ എന്നിവർ ആശംസകൾ നേർന്നു. സംസാരിച്ചു. യോഗത്തിൽ അബൂബക്കർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - IMCC farewell to Aboobacker A.R. Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.