ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ചടങ്ങിൽ ഇൻകാസ് കുവൈത്ത് അംഗങ്ങൾ

ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം: 15 വീൽചെയറുകൾ കൈമാറി ഇൻകാസ്

കുവൈത്ത് സിറ്റി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് കുവൈത്ത് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

ഫർവാനിയിലെ മെഡക്സ് മെഡിക്കൽ സെന്റർ ഹാളിൽ അനുസ്മരണ യോഗം മെഡക്സ് മെഡിക്കൽ സെന്റർ സി.ഇ.ഒയും സാമൂഹിക പ്രവർത്തകനുമായ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. തനിമ കുവൈത്ത് പ്രസിഡണ്ട് ബാബുജി ബത്തേരി മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലുമുറി അധ്യക്ഷത വഹിച്ചു. ബാബു പനമ്പള്ളി, മധു മാഹി, തമ്പി ലൂക്കോസ്, ഷിജു ഓതറ, ലിപി ഇടുക്കി, ജെറി ജോൺ കോശി എന്നിവർ സംസാരിച്ചു.

ഉമ്മൻചാണ്ടി കരുതൽ ജൂബിലി ട്രസ്റ്റിന് ഇൻകാസ് 15 വീൽചെയറുകൾ കൈമാറി. ഇൻകാസ് കുവൈത്ത് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, കോർ കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യുചെണ്ണപ്പേട്ട, അലക്സ് വള്ളക്കാലിൽ, സാറാമ്മ ജോൺസൺ, നവീൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങ് നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു നന്ദിയും പറഞ്ഞു.

മാത്യു ചെന്നിത്തല, ബെൻജു ഇടുക്കി, ഒസാമ, സുമിത്ത് സൈമൺ, അജു ആൽബർട്ട്, രതീഷ് ജി നായർ കുട്ടേബേരൂർ, ശശി വലിയ കുളങ്ങര, സോഷി സോമൻ, കൃഷ്ണപ്രസാദ്, ബിജു ഡാനിയൻ, സിജു നൈനാൻ, ബിജു അലക്സാണ്ടർ, രഞ്ജു വർഗീസ്, ഷിബു ജോസഫ് കുമരകം, ജിയോ തോമസ്, ബാബു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Oommen Chandy's third death anniversary: INCAS distributed 15 wheelchairs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.