കുവൈത്ത് സിറ്റി: തങ്ങളുടെ പ്രദേശത്തെയും വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിനെയും ലക്ഷ്യമിട്ടുള്ള തുടർച്ചയായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു കുവൈത്ത്. സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് കുവൈത്ത് ചൂണ്ടികാട്ടി.
സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ശത്രുതാപരമായ സമീപനമാണ് ഈ ആക്രമണങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ ചാർട്ടറിലെ 51-ാം അനുഛേദം പ്രകാരം , രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള ഭീഷണികളിൽ നിന്ന് സ്വന്തം പ്രദേശത്തെയും സുപ്രധാന കേന്ദ്രങ്ങളെയും പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും വ്യക്തമാക്കി. ഇന്ന് കുവൈത്തിലെ എണ്ണ മേഖലയിലെ സുപ്രധാന കേന്ദ്രത്തിനും വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിനു നേരെയുമടക്കം തുടർച്ചയായ ആക്രമണങ്ങളാണ് ഇറാൻ നടത്തിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കും ഭൗതിക നാശനഷ്ടങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.