പിടിയിലായവരും പിടിച്ചെടുത്ത മരുന്നുകളും
കുവൈത്ത് സിറ്റി: ഫർവാനിയയിൽ അനധികൃത സ്വകാര്യ ക്ലിനിക് നടത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികൾ പിടിയിൽ. നാല് ഇന്ത്യക്കാർ അടക്കം എട്ടു പ്രവാസികളാണ് പിടിയിലായത്. ഇവരിൽ ഒരാൾ അനുമതിയില്ലാതെ ചികിത്സ നടത്തുന്നതായും കണ്ടെത്തി.
സ്വകാര്യ വസതിയിൽ അനുമതിയില്ലാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നത്. സർക്കാർ മരുന്നുകളുടെ നിയമവിരുദ്ധ വിൽപ്പനയും വിതരണവും ഇവിടെ കണ്ടെത്തി.
സർക്കാർ സ്ഥാപനങ്ങളിൽ വിതരണത്തിനുളള മരുന്നുകൾ ക്ലിനിക്കിൽ എത്തിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും, മരുന്നുകൾ മോഷ്ടിച്ച സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനും പിടിയിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സുഊദ് അസ്സബാഹിന്റെ നിർദേശപ്രകാരം സുരക്ഷ ഡയറക്ടറേറ്റ്സ് അഫയേഴ്സ് സെക്ടറും ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടറും ഏകോപിച്ചാണ് പരിശോധന നടത്തിയത്.പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്നും പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.