പ്രവാസികളുടെ അഭിമാനമായി അബൂബക്കർ ആക്കോട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ അ​ബൂ​ബ​ക്ക​ർ ആ​ക്കോ​ട് കാ​യി​ക​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ര​ണ്ട് മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് അ​ദ്ദേ​ഹം നാ​ടി​നും പ്ര​വാ​സി​ക​ൾ​ക്കും അ​ഭി​മാ​ന​മാ​യ​ത്.

അ​വ​ധി​ക്കു​പോ​യ അ​ബൂ​ബ​ക്ക​ർ കോ​വി​ഡ്കാ​ല​ത്തെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം തി​രി​ച്ചു​വ​ര​വ് മു​ട​ങ്ങി​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് മു​തി​ർ​ന്ന​വ​രു​ടെ കാ​യി​ക​മേ​ള​യി​ൽ ഒ​രു​കൈ നോ​ക്കി​യ​ത്. ഒ​ളി​മ്പി​ക്സ്, ഏ​ഷ്യ​ൻ ഗെ​യിം​സ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മു​ൻ​ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ മ​ത്സ​രി​ച്ച നീ​ന്ത​ലി​ൽ 200 മീ​റ്റ​ർ ബാ​ക്ക്സ്ട്രോ​ക്കി​ൽ സ്വ​ർ​ണ​വും 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ വെ​ങ്ക​ല​വും നേ​ടി​യാ​ണ് പ​ഴ​യ​കാ​ല കാ​യി​ക​പ്ര​തി​ഭ​യാ​യ അ​ബൂ​ബ​ക്ക​ർ ആ​ക്കോ​ട് അ​ഭി​മാ​ന​മാ​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് കു​വൈ​ത്തി​ൽ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഒ​ടു​വി​ൽ കോ​വി​ഡ് പി​ടി​പെ​ടു​ക​യും ചെ​യ്തു.

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് കോ​വി​ഡ് എ​മ​ർ​ജ​ൻ​സി വ​ള​ന്റി​യ​ർ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ലും മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.

Tags:    
News Summary - Two medals at the National Masters Meet: Aboobacker Akode, Expatriate Pride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT