ട്രംപിന്‍റെ അത്താഴവിരുന്നിലെ വെടിവെപ്പ്; കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ നടന്ന ആക്രമണ ശ്രമത്തെ കുവൈത്ത് അപലപിച്ചു. അമേരിക്കൻ സർക്കാറിനോടും ജനങ്ങളോടും കുവൈത്തിന്റെ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം എല്ലാത്തരം അക്രമങ്ങളെയും നിരസിക്കുന്നതായ ഉറച്ച നിലപാടും പ്രസ്താവനയിൽ ആവർത്തിച്ചു.

ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിൽ നടന്ന വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും, വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Tags:    
News Summary - Shooting at Trump's dinner event: Kuwait condemns the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.