കുവൈത്ത് യാത്രക്കാർക്ക് ജസീറ എയർവേസ് യാത്ര നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കായി ജസീറ എയർവേസ് പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുവൈത്തിൽ നിന്ന് നേരിട്ടുള്ളതും സൗദി വഴിയുള്ള വിമാനങ്ങൾക്കും പുതുക്കിയ റിപ്പോർട്ടിംഗ് പോയിന്റുകൾ, നടപടിക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നേരിട്ടുള്ള യാത്രക്കാർ

കുവൈത്തിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് നേരിട്ടു യാത്രചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാലു മണിക്കൂർ മുമ്പെങ്കിലും ജസീറ പാർക്ക് ആൻഡ് ഫ്ലൈയിൽ റിപ്പോർട്ട് ചെയ്യണം. ജസീറയുടെ ഹെഡ് ഓഫീസിന് അടുത്താണ് ഈ സൗകര്യം. ഇവിടെ നിന്ന് ചെക്ക്-ഇൻ ചെയ്യുന്നതിനും ബോർഡിംഗിനുമായി ടെർമിനൽ -5 ലേക്ക് ബസ് ട്രാൻസ്ഫർ ഒരുക്കിയിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.

വിമാനത്താവള ടെർമിനൽ- 5 ലേക്ക് നേരിട്ട് പോകരുതെന്നും ജസീറ നിർദ്ദേശിച്ചു. ജസീറ പാർക്ക് ആൻഡ് ഫ്ലൈ, ടെർമിനൽ -5 എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദനീയമല്ലെന്നും എയർലൈൻ വ്യക്തമാക്കി. അതേസമയം, യാത്രക്കാരുടെ സൗകര്യാർത്ഥം പാർക്ക് ആൻഡ് ഫ്ലൈ സൗകര്യത്തിൽ വാലെറ്റ് പാർക്കിംഗ് സേവനം ലഭ്യമാകും.

ദമ്മാം വഴിയുള്ള യാത്രക്കാർ

ജസീറ എയർ​ോസിൽ ദമ്മാം വഴിയുള്ള യാത്രക്കാർ മിഷ്‌റിഫ് ഹാൾ -8 ൽ എത്തണം. ഇവിടെ നിന്ന് ബസ് മാർഗം ദമ്മാമിലേക്ക് യാത്രക്കാരെ എത്തിക്കും. ദമ്മാമിൽ നിന്നുള്ള വിമാനം ഷെഡ്യൂൾ ചെയ്ത സമയത്തിന് 12 മണിക്കൂർ മുമ്പ് ബസ് പുറപ്പെടും.

ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക്ക്-ഇൻ നടപടികൾ അവസാനിപ്പിക്കും. സുഗമമായ യാത്രക്കും കാലതാമസം ഒഴിവാക്കുന്നതിനും സമയക്രമം പാലിക്കണമെന്ന് അധികൃതർ ഉണർത്തി.

Tags:    
News Summary - Jazeera Airways travel advisory for Kuwaiti passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT