വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസി

മന്ത്രിയുമായ അയ്മാൻ സഫാദിയുമായി കൂടിക്കാഴ്ചയിൽ

വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസി മന്ത്രിയുമായ അയ്മാൻ സഫാദിയുമായി കൂടിക്കാഴ്ച നടത്തി.

മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്ന സമഗ്രവും സുസ്ഥിരവുമായ ഒരു ഒത്തുതീർപ്പിൽ എത്തേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. നിലവിലുള്ള വെല്ലുവിളികളെ നേരിടുന്നതിന് കുവൈത്ത്-ജോർഡൻ ഏകോപനം തുടരുമെന്നും ഇര​ുവരും വ്യക്തമാക്കി.

ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു. എല്ലാ മേഖലകളിലും സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഔദ്യോഗിക സന്ദർശനത്തിനായി ജോർഡനിലെത്തിയതായിരുന്നു കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്.

Tags:    
News Summary - Foreign Ministers meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT