കുവൈത്ത് സിറ്റി: രാജ്യത്ത് സമുദ്രത്തിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യത്തിലെ 55 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് നടപടി. മത്സ്യത്തൊഴിലാളികൾക്കും വിനോദയാത്രക്കാർക്കും നിയന്ത്രിത സാഹചര്യങ്ങളിൽ കടലിലേക്ക് പ്രവേശനം അനുവദിച്ചു.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ദിവസേന 12 മണിക്കൂർ കടൽ യാത്രക്ക് അനുമതിയുണ്ട്. നാവിഗേഷനായി പ്രത്യേക മേഖലകൾ നിശ്ചയിച്ചിട്ടുണ്ടെന്നും ചില പ്രദേശങ്ങളിൽ പ്രവേശനം ഇപ്പോഴും നിരോധിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാൻ കോസ്റ്റ് ഗാർഡ് ശക്തമായ നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.