കുവൈത്ത് സിറ്റി: കുവൈത്തിലെ മയക്കുമരുന്ന് വേട്ടയിൽ 12 പേർ അറസ്റ്റിൽ. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, സിറിയ, നേപ്പാൾ എന്നിവിടങ്ങളിലെ പൗരന്മാരാണ് പിടിയിലായത്. വൻ തോതിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.
മെത്താംഫെറ്റാമൈൻ, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും ആയിരക്കണക്കിന് ഗുളികകളും പിടിച്ചെടുത്തതായി അറിയിച്ചു. സംശയിക്കപ്പെടുന്നവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.