കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിനെതിരെ കുവൈത്ത് സൈനിക, സുരക്ഷാ സേന നടത്തിയത് ശക്തമായ പോരാട്ടം.

കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ്, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപന പ്രവർത്തനങ്ങളുടെ ഫലം ഈ ഘട്ടത്തിൽ തെളിഞ്ഞു. എല്ലാ വിഭാഗങ്ങളും തികഞ്ഞ ജാഗ്രത, കാര്യക്ഷമത, സന്നദ്ധത, ഉയർന്ന നിലവാരം എന്നിയോടെയാണ് അസാതാരണഘട്ടത്തെ മറികടന്നത്.

ആക്രമണങ്ങളെ നേരിടുന്നതിൽ സായുധ സേനയുടെ ജാഗ്രത, സുപ്രധാന സ്ഥലങ്ങൾ സുരക്ഷിതമാക്കിയും തന്ത്രപരമായ പിന്തുണ നൽകിയും ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ, അഗ്നിശമന സേനാംഗങ്ങളുടെ വീരത്വം എന്നിവ ദേശീയ സുരക്ഷയും അതിന്റെ വിഭവങ്ങളും സംരക്ഷിക്കുന്ന ഇരുമ്പ് കവചമായി പ്രവർത്തിച്ചു.

സുരക്ഷിതമാക്കി അതിർത്തികൾ

ഫെബ്രുവരി 28 ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടതുമുതൽ പ്രതിരോധ മന്ത്രാലയം സമഗ്രമായ പ്രതികരണ സംവിധാനത്തിന്റെ ആണിക്കല്ലായി പ്രവർത്തിച്ചു. സൈനിക യൂണിറ്റുകൾ ഇടനടി വ്യോമാതിർത്തിയും രാജ്യാതിർത്തി പ്രദേശവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടു.

സായുധ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും രാജ്യത്തിനുനേരെയുള്ള ആക്രമണങ്ങൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തു. രാജ്യത്തെ ലക്ഷ്യമിട്ട ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും സൈന്യം വിജയകരമായി ചെറുത്തു. ആക്രമണങ്ങളുടെ ഫലമായുണ്ടായ അവശിഷ്ടങ്ങളും മറ്റും സ്ഫോടകവസ്തു നിർമാർജന സംഘങ്ങൾ ഉടനടി കൈകാര്യം ചെയ്തു.

പ്രതിരോധം, ജാഗ്രത

പ്രതിരോധ സംയോജനം, പരിപൂർണ പിന്തുണ, വ്യോമാതിർത്തിയുടെയും സൗകര്യങ്ങളുടെയും സംരക്ഷണം, റേഡിയോളജിക്കൽ നിരീക്ഷണം എന്നിവയിൽ കുവൈത്ത് നാഷണൽ ഗാർഡ് ശ്രദ്ധചെലുത്തി.

ഡ്രോൺ ഉപയോഗ നിയന്ത്രണം, ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കൽ, സുപ്രധാന സ്ഥലങ്ങളിലെ സുരക്ഷ തുടങ്ങി ആഭ്യന്തര മന്ത്രാലയം ശക്തമായ ജാഗ്രത പ്രകടിപ്പിച്ചു.

രാജ്യ സുരക്ഷയും സ്ഥിരതയും തർക്കൽ ലക്ഷ്യമിട്ടു നീക്കം നടത്തിയവരെ ഇതിനിടെ പിടികൂടി. തെറ്റായ വിവരങ്ങൾ തടയുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ സൈബർസ്‌ പെയ്‌സിലേക്ക് വ്യാപിപ്പിച്ചു.

വിശ്രമം ഇല്ലാതെ ഫയർഫോഴ്‌സ്

ആക്രമണങ്ങൾ മൂലമുണ്ടായ തീപിടുത്തങ്ങൾ അണച്ചു ഫയർഫോഴ്‌സും അസാധാരണമായ മികവ് പ്രകടിപ്പിച്ചു. തുടർച്ചയായ 58 മണിക്കൂറുകൾ കൊണ്ട് അന്താരാഷ്ട്ര വിമാനത്താവള ഇന്ധന ടാങ്കുകളിൽ ഉണ്ടായ വലിയ തീപിടുത്തം അണച്ചു.

ആക്രമണ അവശിഷ്ടങ്ങളിൽ നിന്നും നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നുമുണ്ടായ 90 ലധികം അസാധാരണ തീപിടിത്ത റിപ്പോർട്ടുകൾ ഉൾപ്പെടെ നൂറുകണക്കിന് സംഭവങ്ങൾ ഫയർഫോഴ്‌സ് കൈകാര്യം ചെയ്തു.

നിത്യ സാക്ഷ്യമായി ത്യാഗങ്ങൾ

സൈനിക താവളങ്ങൾ, സുപ്രധാന എണ്ണ സൗകര്യങ്ങൾ, പവർ സ്റ്റേഷനുകൾ, കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ പ്രവർത്തന സൗകര്യങ്ങൾ, മന്ത്രാലയ സമുച്ചയത്തിലെ ഒരു കെട്ടിടം, അന്താരാഷ്ട്ര വിമാനത്താവളം, നിരവധി തുറമുഖങ്ങൾ, ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയർഹൗസുകൾ എന്നിവ ആക്രമിക്കപ്പെട്ടു.

രണ്ടുമാസത്തോളം നീണ്ട സംഘർഷത്തിൽ കുവൈത്തിലെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റവും ഉയർന്ന ത്യാഗം പ്രകടിപ്പിച്ചു. ചുരുക്കം പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി.

മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ നിത്യ സാക്ഷ്യമായി ഇവരുടെ ത്യാഗങ്ങൾ മായാതെ നിലനിൽക്കും.

Tags:    
News Summary - Real Heroes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.