സാൽമിയ ഗാർഡനിൽ വൃക്ഷത്തൈകൾ നട്ടു

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി സാൽമിയയിൽ ‘ഏക് പെഡ് മാ കേ നാം’ കാമ്പയിനിന്റെ ഭാഗമായി കുവൈത്തിലെ ദാവൂദി ബോറ സമൂഹവുമായി സഹകരിച്ച് വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.

അംബാസഡർ പരമിത ത്രിപതി, ഹവല്ലി ഗവർണർ ഓഫീസ് ഡയറക്ടർ അബ്ദുല്ല മുർതാജി, ഹവല്ലിയിലെ പൊതു സുരക്ഷാ മേധാവി ഹസൻ ദഷ്തി, ദാവൂദി ബോറ നേതാക്കൾ, അംഗങ്ങൾ എന്നിവർ പങ്കാളികളായി.

സാൽമിയ ഗാർഡനിൽ 450 കാഫ് മറിയം തൈകളും 11 അക്കേഷ്യ ഗലേറ്റിയ മരങ്ങളും നട്ടുപിടിപ്പിച്ചു. ദാവൂദി ബോറ സമൂഹത്തിന്റെ ആഗോള സംരംഭമായ പ്രോജക്ട് റൈസിന്റെ ഭാഗമായിരുന്നു ഈ പരിപാടി.

പരിസ്ഥിതി ഉത്തരവാദിത്തവും അമ്മമാർക്കുള്ള ആദരവിന്റെയും ഭാഗമായി'ഏക് പെഡ് മാ കേ നാം' കാമ്പയിൻ 2024 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആരംഭിച്ചത്.

Tags:    
News Summary - Saplings planted in Salmiya Garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.