ആയിഷ ഹിഫ്‌സ,സബാ നാസർ,ഫാത്തിമ റുഷ്‌ദ, മുഹമ്മദ് അസ്‌മീൻ,
മുഹമ്മദ് മുസ്തഫ
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡ് അഞ്ച്,ഏഴ്,പത്ത്,പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തിയ പൊതുപരീക്ഷയിൽ നൂറുമേനി വിജയത്തിളക്കവുമായി കുവൈത്തിലെ മദ്‌റസകൾ.
അബ്ബാസിയ ദാറുതർബിയ മദ്‌റസ,സാൽമിയ മദ്‌റസത്തുന്നൂർ,ഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്‌റസ എന്നിവയിൽ നിന്നായി 123 വിദ്യാർഥികൾ പൊതുപരീക്ഷയിൽ പങ്കെടുത്തു.
അഞ്ച് ടോപ് പ്ലസ്, 28 ഡിസ്റ്റിംക്ഷൻ,34 ഫസ്റ്റ് ക്ലാസ് ഉൾപ്പെടെ 100 ശതമാനം വിജയം നേടി മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. അബ്ബാസിയ ദാറുതർബിയ മദ്‌റസയിലെ ആയിഷ ഹിഫ്‌സ,സബാ നാസർ(അഞ്ചാം ക്ലാസ്),മുഹമ്മദ് അസ്‌മീൻ(ഏഴാം ക്ലാസ്), കെ.പി.മുഹമ്മദ് മുസ്തഫ (പത്താം ക്ലാസ്) ഫഹാഹീൽ ദാറുത അലീമിൽ ഖുർആൻ മദ്രസയിലെ ഫാത്തിമ റുഷ്‌ദ (അഞ്ചാം ക്ലാസ്) ടോപ് പ്ലസ് വിജയം നേടി അഭിമാനമായി.
ഉന്നത വിജയം വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെൻ്റിനെയും, കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയും കുവൈത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.