കുവൈത്ത് സിറ്റി: കുവൈത്ത് രണ്ട് ലക്ഷം ഡോസ് ജോൺസൻ ആൻഡ് ജോൺസൻ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യും. സെൻട്രൽ ഏജൻസി ഫോർ ടെൻഡേഴ്സിെൻറ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആറുലക്ഷം ദീനാറിെൻറ കരാറിനാണ് ടെൻഡർ ഏജൻസിയുടെ അംഗീകാരം ലഭിച്ചത്. ഒാഡിറ്റ് ബ്യൂറോയുടെ കൂടി അംഗീകാരം ലഭിച്ചാൽ ഇറക്കുമതിയുടെ മറ്റു നടപടികളിലേക്ക് കടക്കും. ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിന് നേരത്തെ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗ അനുമതി നൽകിയതാണ്.
വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച് സമഗ്രമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് ഡ്രഗ്സ് ആൻഡ് കൺട്രോൾ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു. വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രാലയ സാങ്കേതിക സമിതി അവലോകനം ചെയ്തിരുന്നു.
ജോൺസൻ ആൻഡ് ജോൺസന് 85 ശതമാനം വരെയാണ് ഫലപ്രാപ്തിയെന്നാണ് റിപ്പോർട്ട്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.