കുവൈത്ത് സിറ്റി: തുർക്കിയിൽ പ്രമുഖ കുവൈത്തി വ്യാപാരി മുഹമ്മദ് അൽ ശല്ലാഹി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നിലപാട് അപലപനീയമാണെന്ന് മുഹമ്മദ് ഹായിഫ് എം.പി പറഞ്ഞു. സംഭവത്തിെൻറ തുടക്കം മുതൽ സർക്കാറിെൻറ മോശം നിലപാട് വ്യക്തമായതായി സ്വകാര്യ പത്രവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമൂഹിക, സാമ്പത്തിക, വ്യാപാര മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ട ആളായിട്ടുപോലും വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിക്കുകപോലും ചെയ്തിട്ടില്ല.
കുവൈത്ത് മന്ത്രിസഭയും വിഷയത്തിൽ വ്യക്തമായ നിലപാട് എടുത്തുകണ്ടില്ല. പ്രമുഖ വ്യക്തിയുടെ കൊലപാതകത്തിനുനേരെയുള്ള സമീപനം ഇതാണെങ്കിൽ സാധാരണ സ്വദേശികളുടെ കാര്യത്തിൽ സർക്കാർ നിലപാട് എന്തായിരിക്കുമെന്ന് ഹായിഫ് ചോദിച്ചു. സംഭവത്തിൽ ജനങ്ങൾക്കുണ്ടായ സംശയം അകറ്റുന്നതിന് വിശദീകരണ കുറിപ്പ് ഇറക്കാൻ പാർലമെൻററികാര്യമന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.