അൽ അൻസാരി-ബി.ഡി.കെ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ഷെലാറ്റ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണത്തിന്റെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി അൽ അൻസാരി എക്സ്ചേഞ്ച്, ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) -കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള- കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് സ്വാഗതം പറഞ്ഞു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ഷെലാറ്റ് ഉദ്ഘാടനം ചെയ്തു.
അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ, ഹെഡ് ഓഫ് ഓപറേഷൻസ് ശ്രീനാഥ്, മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പിൽ അൽ അൻസാരി എക്സ്ചേഞ്ചിലെ നിരവധി ജീവനക്കാർ രക്തം ദാനം ചെയ്തു. ബി.ഡി.കെ, അൽ അൻസാരി എക്സ്ചേഞ്ച് ടീം എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
രക്തദാനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. രക്തദാന ക്യാമ്പുകളോ ബോധവത്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും ബ്ലഡ് ഡോണേഴ്സ് കേരള - കുവൈത്ത് ചാപ്റ്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.