ഗാന്ധി സ്മൃതി കുവൈത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ നിന്ന്
കുവൈത്ത് സിറ്റി: മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷിത്വ ദിനം ഗാന്ധി സ്മൃതി കുവൈത്തിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
'സ്മൃതി സംഗമം' എന്ന പേരിൽ നടന്ന പരിപാടി ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായി. പ്രസിഡന്റ് പ്രചോദ് ഉണ്ണി ഉദ്ഘാടനം ചെയ്തു. ലോകം ഇന്ന് നേരിടുന്ന പല പ്രതിസന്ധികൾക്കും ഏക പരിഹാരം ഗാന്ധിജി വിഭാവനം ചെയ്ത സമാധാനത്തിന്റെ പാതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റൺ അധ്യക്ഷത വഹിച്ചു. പ്രാർഥനാ യോഗത്തിന് വനിതാ വേദി ചെയർപേഴ്സൻ ഷീബ പെയ്റ്റൺ നേതൃത്വം നൽകി. ഗാന്ധിജിക്ക് പ്രിയപ്പെട്ട ‘രഘുപതി രാഘവ രാജാറാം’ ചടങ്ങിൽ ആലപിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയുംകുറിച്ച് പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ സജിൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ പോളി അഗസ്റ്റിൻ, വനിതാ പ്രതിനിധികളായ ചിത്ര, ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.