കുവൈത്ത് സിറ്റി: പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅദനിയെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുന്നതിൽനിന്നും യു.ഡി.എഫ് നേതാക്കൾ പിന്മാറണമെന്ന് കുവൈത്ത് പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ ദലിത്-ആദിവാസി-മുസ്ലിം-പിന്നാക്ക വിഭാഗങ്ങളടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളും ഭരണകൂട ഭീകരതയും ശക്തമായി ചോദ്യം ചെയ്ത ആളാണ് മഅ്ദനി. ഇതിനപ്പുറം ഏതെങ്കിലും വര്‍ഗീയ പരാമര്‍ശം മഅദനി നടത്തിയതായി തെളിയിക്കാന്‍ കഴിയില്ല. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ നീതിക്കായി ശബ്ദമുയര്‍ത്തിയതും, കോണ്‍ഗ്രസ് ഭരണകാലത്ത് നിയമപാലകരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സിറാജുന്നിസക്കായി നിലകൊണ്ടതും, ആസാം മുതല്‍ ഗുജറാത്ത് വരെയുള്ള വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ ഫാഷിസം കൊന്നൊടുക്കിയ നിരപരാധികള്‍ക്കായി സംസാരിച്ചതും വര്‍ഗീയതയായിരുന്നില്ല.
അക്രമത്തെ അക്രമം കൊണ്ട് നേരിടണമെന്ന നിലപാട് മഅദനി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ റഹീം ആരിക്കാടി, സലിം താനാളൂർ, ഹുമയൂണ്‍ അറക്കൽ, ഷുക്കൂര്‍ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദീഖ് പൊന്നാനി, ഫസലുദ്ദീൻ പുനലൂർ, സജ്ജാദ് തോന്നയ്ക്കൽ, റഫീഖ് സൽവ, സഫറുല്ലാഹ് കൊല്ലം, ആഷിക്ക് ഉപ്പള എന്നിവര്‍ സംസാരിച്ചു. ഫാറൂക്ക് മൊയ്ദീൻ പച്ചമ്പളം സ്വാഗതവും നവാസ് പന്തളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.