കുവൈത്ത് സിറ്റി: അധിനിവേശ ശക്തികളിൽനിന്ന് വിമോചനം നേടി സമ്പൂർണ സ്വതന്ത്രരാജ്യമായി മാറിയതിന്റെ സ്മരണയിൽ കുവൈത്തിൽ മറ്റൊരു ഫെബ്രുവരി കൂടി എത്തി.
ഈ മാസം കുവൈത്തിന് ഇനി ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ്. ഞായറാഴ്ച രാവിലെ 10ന് ബയാൻ പാലസിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെ ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമാകും.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തും. ഇതോടൊപ്പം രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും പ്രത്യേകം പതാക ഉയർത്തൽ ചടങ്ങ് നടക്കും. സൈനികരുടെയും കുതിരകളുടെയും അകമ്പടിയോടെ ആഘോഷമായാകും ബയാൻ പാലസിൽ പതാക ഉയർത്തൽ. വ്യോമസേനയുടെ ഹെലികോപ്ടറുകളും രംഗത്തുണ്ടാകും. ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ, വിമോചന ദിനമെങ്കിലും രാജ്യം ആഘോഷാരവങ്ങളിലേക്ക് കടന്നുകഴിഞ്ഞു. സർക്കാർ തലത്തിലും അല്ലാതെയും വൈവിധ്യമാർന്ന പരിപാടികളാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്.
തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.