തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) പത്തൊമ്പതാം വാർഷിക ആഘോഷം ‘മഹോത്സവം’ നവംബർ 28ന് അഹ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നു മുതൽ ആരംഭിക്കുന്ന പരിപാടിയിൽ സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ശ്രീരാഗ് ഭരതൻ, നന്ദ ജെ ദേവ് , വർഷസ് കൃഷ്ണൻ, വിഷ്ണു വർദ്ധൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്ന് പ്രധാന ആകർഷണമാകും. സാമൂഹിക ക്ഷേമ പദ്ധതികളായ വിദ്യാജ്യോതി, വിദ്യാധനം, ചികിത്സ സഹായങ്ങൾ , ഭവന പദ്ധതി എന്നിവ വിജയകരമായി മുന്നോട്ടുപോകുന്നതായും അറിയിച്ചു. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷർ സെബാസ്റ്റ്യൻ വാതുകാടൻ, വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ, ജോ.സെക്രട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്കൽ, റാഫി എരിഞ്ഞേരി, മീഡിയ കൺവീനർ ദിലീപ് കുമാർ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, സെക്രട്ടറി നിഖില, ജോ. സെക്രട്ടറി സജിനി വിനോദ്, വൈ. പ്രസി. നൊബിൻ തെറ്റയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.