കാ​ലാ​വ​സ​ഥ മാ​റു​ന്നു; താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക്ക് മാ​റ്റം വ​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ൾ താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന പ്ര​വ​ചി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. പ​ക​ൽ സ​മ​യ​ത്ത് തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റും. മ​ണി​ക്കൂ​റി​ൽ 15-45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് വീ​ശും. ഇ​ട​ക്കി​ടെ കാ​റ്റ് സ​ജീ​വ​മാ​കും. പൊ​ടി​ക്കാ​റ്റി​നും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

രാ​ത്രി​യി​ൽ, കാ​ലാ​വ​സ്ഥ ത​ണു​ത്ത​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത ദി​ശ​യി​ൽ കാ​റ്റ് വീ​ശും. മ​ണി​ക്കൂ​റി​ൽ 10-38 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത്തിൽ

വീ​ശു​ന്ന കാ​റ്റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും. വ​രു​ംദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 34 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ​ത് 10 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    
News Summary - The weather is changing; there is a significant increase in temperature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.