കുവൈത്ത് സിറ്റി: ദേശീയദിന ആഘോഷങ്ങൾക്ക് മുന്നോടിയായി കുവൈത്ത് മുനിസിപ്പാലിറ്റി ദേശീയ പതാകയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് മാർഗനിർദേശം പുറത്തിറക്കി.
പതാകയുടെ അന്തസ്സും പ്രതീകാത്മകതയും സംരക്ഷിക്കാൻ ഔദ്യോഗിക ചട്ടങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പതാക ശരിയായ രീതിയിൽ ഉയർത്തുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്ന് നിർദേശം നൽകി. കീറിയതോ തലകീഴായതോ ആയ പതാക ഉപയോഗിക്കുക, നിലത്ത് തൊടാൻ അനുവദിക്കുക, പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നിവ നിയമലംഘനങ്ങളാണെന്ന് മുന്നറിയിപ്പ് നൽകി.ദേശീയ ആഘോഷങ്ങളിൽ പതാകയെ ബഹുമാനിക്കണമെന്ന് പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.