ഇന്ത്യയിലെ കുവൈത്ത് എംബസിയിൽ ദേശീയ വിമോചന ദിനാഘോഷഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 65ാമത് ദേശീയ ദിനത്തിന്റെയും 35ാമത് വിമോചന ദിനത്തിന്റെയും ആഘോഷങ്ങൾ സംഘടിപ്പിച്ച് ഇന്ത്യയിലെ കുവൈത്ത് എംബസി.
ഇന്ത്യൻ ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ന്യൂഡൽഹിയിൽ അറബ്, വിദേശ ദൗത്യങ്ങളുടെ തലവന്മാർ, ഇന്ത്യൻ ഉന്നത സംഘം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുവൈത്ത്-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാണെന്നും സഹകരണത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും അംബാസഡർ ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷെമാലി പറഞ്ഞു.
വരും കാലയളവിൽ നിരവധി കരാറുകൾ, ധാരണപത്രങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങൾ എന്നിവ തയാറാക്കുന്നതിനായി വർക്കിങ് ഗ്രൂപ്പുകൾ യോഗങ്ങൾ നടത്തിവരുന്നതായും കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് സൂചിപ്പിച്ചു. ദേശീയ ദിന, വിമോചന ദിന ആഘോഷങ്ങളിൽ കുവൈത്തിലെ നേതാക്കൾക്കും ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.