വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ കർശന നടപടി; പ്രതിദിനം 10 ദീനാർ പിഴ

കു​വൈ​ത്ത് സി​റ്റി: വി​സി​റ്റ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി. സ്റ്റാ​ൻ​ഡേ​ർ​ഡ് വി​സി​റ്റ് വി​സ​ക്ക് ഒ​രു മാ​സ​വും ടൂ​റി​സ്റ്റ് വി​സ​ക്ക് മൂ​ന്നു മാ​സ​വു​മാ​ണ് അ​നു​വ​ദ​നീ​യ കാ​ല​യ​ള​വ്. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച തി​യ​തി മു​ത​ലാ​ണ് കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​ക്ക് ഗ്രേ​സ് പി​രീ​ഡ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. സ​ന്ദ​ർ​ശ​ന വി​സ, അ​ടി​യ​ന്ത​ര എ​ൻ​ട്രി പെ​ർ​മി​റ്റ്, ഡ്രൈ​വ​ർ വി​സ തു​ട​ങ്ങി​യ​വ​യി​ൽ കാ​ലാ​വ​ധി ലം​ഘി​ച്ചാ​ൽ പ്ര​തി​ദി​നം 10 ദി​നാ​ർ ആ​ണ് പി​ഴ.

പ​ര​മാ​വ​ധി 2,000 ദീനാ​ർ വ​രെ ഇ​ത്ത​ര​ത്തി​ൽ ഈ​ടാ​ക്കും. റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് ല​ഭി​ക്കാ​തെ​യോ പു​തു​ക്കാ​തെ​യോ തു​ട​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക് പ​ര​മാ​വ​ധി 1,200 ദീനാ​ർ വ​രെ പി​ഴ ചു​മ​ത്തും. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ഴ​പ​രി​ധി 600 ദീനാ​റാ​യും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ലെ പ്ര​വേ​ശ​ന​ത്തി​ലും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ന്ദ​ർ​ശ​ക​ർ വി​സി​റ്റ് വി​സ നി​യ​മ​ങ്ങ​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞു​ള്ള പി​ഴ​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags:    
News Summary - Strict action will be taken if you stay in the country after your visa expires; 10 dinars fine per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.