പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി​യോ​ഗം

വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി മ​ന്ത്രി​ത​ല സ​മി​തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി മ​ന്ത്രി​ത​ല സ​മി​തി​യു​ടെ 46ാമ​ത് യോ​ഗം. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​വൈ​ത്തും വി​വി​ധ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു.

നോ​ർ​ത്ത് ക​ബ്ദ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ് പ​ദ്ധ​തി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ക​രാ​ർ ഈ ​മാ​സം ചൈ​നീ​സ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യു​മാ​യി ഒ​പ്പി​ടു​മെ​ന്ന് ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ പ​റ​ഞ്ഞു.

മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖം, വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ വി​ക​സ​നം, കു​റ​ഞ്ഞ കാ​ർ​ബ​ൺ മാ​ലി​ന്യ പു​ന​രു​പ​യോ​ഗ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലെ സ​ഹ​ക​ര​ണം എ​ന്നി​വ യോ​ഗം വി​ല​യി​രു​ത്തി. ഭ​വ​ന വി​ക​സ​നം, മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റു​ക​ൾ​ക്കാ​യു​ള്ള പാ​രി​സ്ഥി​തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ്വ​ത​ന്ത്ര, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ, ആ​വാ​സ​വ്യ​വ​സ്ഥ പു​ന​ര​ധി​വാ​സം, വ​ന​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ വി​പു​ലീ​ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ൾ, മ​രു​ഭൂ​വ​ത്ക​ര​ണം ചെ​റു​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു. പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ക​മ്മി​റ്റി റി​പ്പോ​ർ​ട്ട​റു​മാ​യ അം​ബാ​സ​ഡ​ർ സ​മീ​ഹ് ജോ​ഹ​ർ ഹ​യാ​ത്ത് പ​റ​ഞ്ഞു.

മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യും ഭ​വ​ന കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ല​തി​ഫ് അ​ൽ മി​ഷാ​രി, ധ​ന​മ​ന്ത്രി ഡോ. ​യാ​ക്കൂ​ബ് അ​ൽ റെ​ഫാ​യ്, കെ.​ഡി.​ഐ.​പി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഡോ. ​മി​ശ്അ​ൽ ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഫ​ത്‌​വ, നി​യ​മ​നി​ർ​മാ​ണ വ​കു​പ്പ് മേ​ധാ​വി കൗ​ൺ​സി​ല​ർ സ​ലാ​ഹ് അ​ൽ മ​ജീ​ദ്, വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​ആ​ദി​ൽ അ​ൽ സ​മേ​ൽ, പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The ministerial committee evaluated the development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.