സമീർ മുഹമ്മദ് കോക്കൂർ മർഹബൻ യാ റമദാൻ സംഗമം ഉദ്ഘാടനം ചെയ്യുന്നു
സദസ്സ്
കുവൈത്ത് സിറ്റി: കെ.ഐ.ജി.കുവൈത്ത് സിറ്റി ഏരിയ മർഹബൻ യാ റമദാൻ സംഗമം സംഘടിപ്പിച്ചു.
ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ റമദാൻ ആത്മ സംസ്കരണത്തിന്റെ നാളുകൾ എന്ന തലക്കെട്ടിൽ സമീർ മുഹമ്മദ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി.
വിശുദ്ധ ഖുർആനിന്റെ ആഴത്തിലുള്ള പഠനത്തിന് പ്രചോദനം നൽകും വിധം ഖുർആനിന്റെ ചരിത്രത്തിലൂടെയുള്ള യാത്ര പുതിയൊരു അനുഭവമായി.അമീൻ സ്വാലിഹിന്റെ ഖുർആൻ ക്ലാസോടെ ആരംഭിച്ച സംഗമത്തിന് സിറ്റി ഏരിയ പ്രസിഡന്റ് നൗഫൽ സാഹിബ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ഫൈസൽ സാഹിബ് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സമാപനം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.