സ്‌​ക്രാ​പ് യാ​ർ​ഡി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ

48 സ്‌​ക്രാ​പ് യാ​ർ​ഡു​ക​ൾ അ​ട​ച്ചു​പൂ​ട്ടി; മ​ദാ​ൻ: വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്തം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ ശ​ക്ത​മാ​ക്കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സൗ​ത്ത് അം​ഗാറയി​ലെ 48 സ്‌​ക്രാ​പ് യാ​ർ​ഡു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ഇ​റ​ച്ചി​ക്ക​ട​ക​ൾ, കോ​ഴി​ക്ക​ട​ക​ൾ, ഈ​ത്ത​പ്പ​ഴ​ക്ക​ട​ക​ൾ, റ​മ​ദാ​ൻ വി​ത​ര​ണ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

സ്ക്രാ​പ് യാ​ർ​ഡു​ക​ൾ​ക്ക് ലം​ഘ​ന​ങ്ങ​ൾ തി​രു​ത്താ​ൻ ഗ്രേ​സ് പി​രീ​ഡ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പ​ല​രും അ​ത് പാ​ലി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ. മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ സ​മാ​ന്ത​ര പ​രി​ശോ​ധ​ന​യി​ൽ, വി​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​ത്, ഭാ​ര​ക്കു​റ​വു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, മ​റ്റു ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​ശോ​ധ​ന. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക, വി​ല​യും തൂ​ക്ക​വും നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മെ​ന്നും വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

റ​മ​ദാ​നി​ലു​ട​നീ​ളം മ​ന്ത്രാ​ല​യം ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. വി​പ​ണി സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ടീ​മു​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ല്ലാ നി​യ​മ​ലം​ഘ​ന​ത്തി​നും വേ​ഗ​ത്തി​ലും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags:    
News Summary - 48 scrap yards closed; Madan: Commerce Ministry has strengthened its inspection powers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.