കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് കേന്ദ്ര , ഏരിയ, യൂനിറ്റ് ഭാരവാഹികൾക്കായി നേതൃസംഗമം സംഘടിപ്പിച്ചു. അബുഹലീഫ വെൽഫെയർ ഹാളിൽ നടന്ന സംഗമം കെ.ഐ.ജി പ്രസിഡണ്ട് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.
കെ.ഐ.ജി. കേന്ദ്ര സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ ‘ആർട്ട് ഓഫ് ലീഡർഷിപ്: സിംപ്ൾ ആൻഡ് ഇഫക്ടിവ്’ എന്ന വിഷയത്തിൽ പഠന ക്ലാസ് അവതരിപ്പിച്ചു. ഒരു നല്ല നേതൃത്വത്തിന് ആവശ്യമായ ഗുണങ്ങൾ പ്രഭാഷകൻ ഉദാഹരണ സഹിതം അവതരിപ്പിച്ചു.
ഐവ പ്രസിഡന്റ് സെമിയ ഫൈസൽ അധ്യക്ഷതവഹിച്ചു. വിവിധ വകുപ്പ് കൺവീനർമാർ രണ്ട് വർഷത്തേക്ക് വകുപ്പുകൾക്ക് കീഴിൽ നടപ്പാക്കേണ്ട പരിപാടികൾ വിശദീകരിച്ചു. നാജിയ മെഹ്നാസ് ഖിറാത്ത് നിർവഹിച്ചു. ഐവ ജനറൽ സെക്രട്ടറി മുബീന ഫിറോസ് സ്വാഗതവും സെക്രട്ടറി ജൈഹാൻ സജീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.