യാത്രയയപ്പ് യോഗത്തിൽ ട്രാസ്ക് അംഗങ്ങൾ
Posted On
date_range Updated On
date_range ട്രാസ്‌ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന ട്രാസ്‌ക് സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമായ മുരളി പുതൂരിനും കുടുംബത്തിനും തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) മെമന്റോയും ആശംസപത്രവും നൽകി ആദരിച്ചു.ട്രാസ്‌ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, മറ്റു കേന്ദ്ര-ഏരിയ സമിതി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസ നേർന്നു. ട്രഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.