ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​ അ​സീ​സ് ബി​ൻ സ്വാ​ലി​ഹ്

അ​ൽ ഖു​ലൈ​ഫി

ഖ​ത്ത​ർ -യു.​എ.​ഇ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​ അ​സീ​സ് ബി​ൻ സ്വാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ശൈ​ഖ് ശ​ഖ്ബൂ​ത് ബി​ൻ ന​ഹ്‌​യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്‌​യാ​നു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി.

സം​ഭാ​ഷ​ണ​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അത് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചു.

കൂ​ടാ​തെ, മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും സം​യു​ക്ത ഏ​കോ​പ​ന​ങ്ങ​ളും ശക്തമാക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

Tags:    
News Summary - Qatar-UAE Foreign Ministers Hold Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.