കുവൈത്ത് സിറ്റി: ചരിത്രപ്രസിദ്ധമായ മുബാറകിയ മാർക്കറ്റിലെ തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച ഭാഗത്ത് തണലുള്ളതും ശീതീകരിച്ചതുമായ നടപ്പാതകൾ വരുന്നു. കുവൈത്തിന്റെ പരമ്പരാഗത വാസ്തുവിദ്യ പൈതൃകം സംരക്ഷിക്കുന്ന രീതിയിൽ കെട്ടിടങ്ങളും നടപ്പാതകളും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.
വെയിലിൽനിന്നും മഴയിൽനിന്നും സന്ദർശകരെയും കടയുടമകളെയും സംരക്ഷിക്കൽ, വിപണിയുടെ ദൃശ്യ ഐഡന്റിറ്റി വർധിപ്പിക്കൽ എന്നിവ കണക്കിലെടുത്താകും നിർമാണം. മാർക്കറ്റിലെ പ്ലോട്ടുകൾക്കിടയിൽ പരസ്പരം ബന്ധിപ്പിച്ച കനോപ്പികൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. കടയുടമകൾക്ക് സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുക, ദീർഘദൂര സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നിവ ഇതിലൂടെ സാധിക്കും.
കേടുപാടുകൾ സംഭവിച്ച ഭാഗത്ത് നടപ്പാതകൾ സ്ഥാപിക്കാനുള്ള പ്രോജക്ട് സെക്ടറിന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു. മുബാറകിയ മാർക്കറ്റിൽ തീപിടിത്തത്തിൽ തകർന്ന പ്ലോട്ടുകൾ പുനർനിർമിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്. ജനറൽ ഫയർഫോഴ്സ്, നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് എന്നിവയിൽനിന്ന് ഡിസൈനുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.