ടി.പി. ഷറഫുവിന് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഷറഫു ടി.പിക്ക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി കോട്ടക്കൽ മണ്ഡലം സെക്രട്ടറി ടി.പി. ഷറഫുവിന് മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി. കെ.എം.സി.സി ഫർവാനിയ സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഷറഫു ടി.പിക്ക് ഉപഹാരം കൈമാറി.
പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഷറഫു നൽകിയ അതുല്യമായ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു. സംഘടനക്കും പ്രവാസി സമൂഹത്തിനും ഷറഫു നൽകിയ സേവനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്.സ്റ്റേറ്റ് ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഗഫൂർ വയനാട്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പറമ്പ്, മലപ്പുറം ജില്ല ഭാരവാഹികളായ അജ്മൽ വേങ്ങര, ഹംസ ഹാജി കരിങ്കപ്പാറ, ഇസ്മായിൽ കോട്ടക്കൽ, ഷമീർ വളാഞ്ചേരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ ഹുസൈൻ മൂടാൽ, സദഖത്തുല്ല പൊന്മള, സമദ് കഞ്ഞിപ്പുര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.